ആത്മാവേ വന്നു എന്‍റെ മേല്‍ നീ ഉദിക്കേണമേ എന്‍ ശീതമുള്ള മനസ്സില്‍ നിന്‍ സ്നേഹം വരട്ടെ. 1 ലൌകിക സ്നേഹം വര്‍ദ്ധിച്ചു ഞാന്‍ ക്ഷീണനായ് വന്നു; നിന്‍ ദിവ്യദാനം തരാഞ്ഞാല്‍ ഞാന്‍ തീരെ നശിച്ചു. 2 ദിനെ ദിനെ ഞാന്‍ ചാകുന്നു എന്‍ സ്നേഹം എവിടെ കര്‍ത്താവു പൂര്‍ണ്ണ ഗുണവാന്‍ ഞാന്‍ പാപി എന്നത്രേ. 3 എന്‍ യേശുവിന്‍റെ സ്നേഹത്തെ എന്‍ ഉള്ളില്‍ കത്തിച്ചാല്‍ ഞാന്‍ തൃപ്തനായ് ശുദ്ധാത്മാവേ നീ വാഴ്ത്തപ്പെടുക. By മോശ വത്സലം ശാസ്ത്രിയാര്‍ |
Malayalam Christian Songs > ആ >