1 ആത്മാവാം വഴികാട്ടി എന്നെ സദാ നടത്തി കൊണ്ടുപോകും വനത്തില്‍ കൂടെ സാവധാനത്തില്‍ ക്ഷീണരേ സന്തോഷിപ്പിന്‍ തന്നിന്‍പ മൊഴി കേള്‍പ്പിന്‍ "സഞ്ചാരീ നീ കൂടെ വാ ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍" (2) 2 ഉള്ളം തളര്‍ന്നേറ്റവും ആശയറ്റ നേരവും ക്രൂശിന്‍ രക്തം കാണിച്ചു ആശ്വാസം നല്‍കീടുന്നു ശുദ്ധാത്മാവിന്‍ പ്രഭയില്‍ ഞാനൊളിക്കും നേരത്തില്‍ ശത്രുശല്യമൊന്നുമേ പേടിക്കേണ്ട എങ്ങുമേ (2) 3 സത്യസഖി താന്‍ തന്നേ സര്‍വ്വദാ എന്‍ സമീപെ തുണയ്ക്കും നിരന്തരം നീക്കും ഭയം സംശയം കാറ്റുഗ്രമടിയ്ക്കിലും ഇരുള്‍ കനത്തീടിലും "സഞ്ചാരീ നീ കൂടെ വാ ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍" (2) 4 ആയുഷ്ക്കാലത്തിന്നന്തം ചേര്‍ന്നാര്‍ത്തി പൂണ്ട നേരം സ്വര്‍ഗ്ഗചിന്ത മാത്രമേ ഏകമെന്നാശ്രയമേ താന്‍ മാത്രം ആ നേരത്തും എന്നെ ആഴം കടത്തും "സഞ്ചാരീ നീ കൂടെ വാ ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍" (2) Lyrics: മാര്‍ക്സ് എം. വെല്‍സ് Composer: ഐസക് ബി. വുഡ്ബെറി Translation: റവ. തോമസ് കോശി |
Malayalam Christian Songs > ആ >