ആത്മഫലങ്ങളാല്‍ നിറഞ്ഞിടുവാനായ് ആത്മാവിന് മാരിയാല് നനച്ചിടണേ ആദ്യസ്നേഹം നിലനിര്‍ത്തിടാനായ് ആത്മദാനത്താല്‍ നിറയ്ക്കേണമേ.. പരിശുദ്ധാത്മാവില്‍ നിറഞ്ഞാല്‍ നിങ്ങളെന്‍ സാക്ഷികളാകും ഭൂമിയില്‍ എല്ലായിടത്തും നിങ്ങളെന്‍ സാക്ഷികളാകും 1 പാപത്തിന് അനര്‍ത്ഥങ്ങള്‍ അറിയാന്‍ നീതിയിന്‍ ബോധം ഉണരാന്‍ ന്യായവിധിയുടെ അറിവുകളേകാന്‍ പരിശുദ്ധാത്മാവേ വരണേ (പരിശുദ്ധാ..) 2 വചനത്തില്‍ വേരൂന്നിവളരാന്‍ ആത്മാവിനെ അനുസരിക്കാന്‍ വരം ഞങ്ങള്‍ക്കെന്നും ലഭിച്ചിടുവാന്‍ പരിശുദ്ധാത്മാവേ വരണേ (പരിശുദ്ധാ..) 3 യേശുവിന് സാക്ഷിയായ് തീരാന്‍ സ്നേഹത്തിന് സാക്ഷ്യമായ് മാറാന്‍ ജീവന് നമ്മിലേക്ക് പകര്‍ന്നീടുവാന്‍ പരിശുദ്ധാത്മാവേ വരണേ (പരിശുദ്ധാ..) |
Malayalam Christian Songs > ആ >