പല്ലവി ആത്മാവില്‍ പ്രാര്‍ത്ഥിപ്പാനീ സമയത്തില്‍ ആത്മീയശക്തിയരുളേണം ദേവാ ചരണങ്ങള്‍ 1 ജീവാത്മാവിന് മാരി ഞങ്ങള്‍ക്കയച്ചു ജീവജപം ചെയ്വാന് നീ കൃപ ചെയ്ക (ആത്മാവില്‍ ..) 2 ബലഹീന ദാസര്‍ക്കു ബലം നല്കീടേണം ബലഹീന നാവെ നീ മാറ്റണം നാഥാ (ആത്മാവില്‍ ..) 3 വാനം തുറന്നേശുനാഥനേയിപ്പോള് മാനമേറും കൈയാലാശീര്വദിക്ക (ആത്മാവില്‍ ..) 4 പ്രാര്‍ത്ഥിക്കും വായെ നീ തൊട്ടടിയാര്ക്ക് പ്രാര്‍ത്ഥിപ്പാന്‍ വാക്കുകള്‍ നല്‍കണം നാഥാ! (ആത്മാവില്‍ ..) 5 യേശുവിന് രക്തത്താല്‍ ശുദ്ധീകരിക്ക ആശയോടേകമായ് പ്രാര്‍ത്ഥിച്ചീടുവാന്‍ (ആത്മാവില്‍ ..) (ആഹരി - ആദിതാളം "വരിക വരിക യേശു" - എന്ന രീതി) |
Malayalam Christian Songs > ആ >