Malayalam Christian Songs‎ > ‎‎ > ‎

ആശ്വാസമേകുവാന്‍ നീ മതി നാഥാ


ആശ്വാസമേകുവാന്‍ നീ മതി നാഥാ
ആലംബമേകിടാന്‍ നീ മതിയെന്നും
കദനങ്ങളില്‍ എന്‍റെ സഹനങ്ങളില്‍ - എന്നും
കൂട്ടായെനിക്കിനി നീ മതി നാഥാ

സ്തുതികള്‍ക്കു യോഗ്യന്‍ യാഹെന്ന ദൈവം
ആരാധിപ്പാന്‍ യോഗ്യന്‍ വല്ലഭനാം ദൈവം
                            1
ഉള്ളം തകരുമ്പോള്‍ അറിയുന്ന നാഥാ
അഗതികള്‍ക്കാശ്വാസം നീ തന്നെയെന്നും
ഈ മരുയാത്രയില്‍ ജീവന്നുറവയാം
നീയില്ലയെങ്കിലെന്‍ ജീവിതം ശൂന്യം
                            2
കണ്ണു നിറയുമ്പോള്‍ തുടച്ചിടും നാഥാ
ഞാനൊന്നു തളര്‍ന്നാല്‍ നീയെന്നെ താങ്ങും
ഈ ലോകയാത്രയില്‍ കരുണയിന്‍ ഒളിയാം
നീയില്ലയെങ്കിലെന്‍ ജീവിതം ശൂന്യം
                            3
മനം പുതുക്കി ഞാന്‍ കാത്തിടും പ്രിയനെ
ഏഴയാമെനിക്കെന്നും പുതുബലം തരിക
ഈ ധരണിയതില്‍ കരുതലിന്‍ തണലാം
നീയില്ലയെങ്കിലെന്‍ ജീവിതം ശൂന്യം


Song and lyrics of 'asvasamekuvan nee mathi nadha alambamekidan nee mathiyennum'
Comments