ആശ്വാസമേ എനിക്കേറെ തിങ്ങിടുന്നു വിശ്വാസക്കണ്ണാല്‍ ഞാന്‍ നോക്കിടുമ്പോള്‍ സ്നേഹമേറിടുന്ന രക്ഷകന്‍ സന്നിധൌ ആനന്ദക്കൂട്ടരെ കാണുന്നല്ലോ (2) 1 ആമോദത്താല്‍ തിങ്ങി ആശ്ചര്യമോടവര്‍ ചുറ്റും നിന്നു സ്തുതി ചെയ്തിടുന്നു തങ്കത്തിരുമുഖം കാണ്മാന്‍ കൊതിച്ചവര്‍ ഉല്ലാസമോടിതാ നോക്കിടുന്നു (ആശ്വാസമേ..) 2 തന്‍ മക്കളിന്‍ കണ്ണുനീരെല്ലാം താതന്‍ താന്‍ എന്നേക്കുമായ് തുടച്ചിതല്ലോ പൊന്‍ വീണകള്‍ ധരിച്ചാമോദ പൂര്‍ണരായ് കര്‍ത്താവിനെ സ്തുതി ചെയ്യുന്നവര്‍ (ആശ്വാസമേ..) 3 കുഞ്ഞാടിന്‍റെ രക്തം തന്നില്‍ തങ്ങള്‍ അങ്കി നന്നായ് വെളുപ്പിച്ച കൂട്ടരിവര്‍ പൂര്‍ണ്ണ വിശുദ്ധരായ് തീര്‍ന്നവര്‍ യേശുവിന്‍ തങ്ക രുധിരത്തിന്‍ ശക്തിയാലെ (ആശ്വാസമേ..) 4 തങ്കക്കിരീടങ്ങള്‍ തങ്ങള്‍ ശിരസ്സിന്മേല്‍ വെണ്‍ നിലയങ്കി ധരിച്ചോരിവര്‍ കയ്യില്‍ കുരുത്തോലയേന്തീട്ടവര്‍ സ്തുതി പാടീട്ടാമോദമോടാര്‍ത്തിടുന്നു (ആശ്വാസമേ..) 5 ചേര്‍ന്നിടുമേ ഞാനും വേഗം ആ കൂട്ടത്തില്‍ ശുദ്ധരോടൊന്നിച്ചങ്ങാനന്ദിപ്പാന്‍ ലോകം വേണ്ട എനിക്കൊന്നും വേണ്ട എന്‍റെ നാഥന്‍റെ സന്നിധൌ ചേര്‍ന്നാല്‍ മതി (ആശ്വാസമേ..) |
Malayalam Christian Songs > ആ >