1 ആശ്വാസം മാ സന്തോഷം നിറഞ്ഞ നാള് ഇതേ, സന്താപം മനഃക്ലേശം നീക്കീടും തൈലമേ, ഇന്നാള് ഭൂലോകരെല്ലാം ത്രിയേക ദൈവത്തെ പുകഴ്ത്തി സ്തോത്രം ചെയ്തു ആരാധിച്ചീടുന്നേ. 2 ഇന്നാളില്‍ ആദ്യം ശോഭ നിന് വാക്കിനാല്‍ വന്നു ഇന്നാളില്‍ രക്ഷിതാവു ചാവില്‍ നിന്നുയിര്‍ത്തു, ഇന്നാളില്‍ പെന്തെക്കോസ്തില്‍ ആത്മാവു ഇറങ്ങി ഈ മൂന്നു ദിവ്യശോഭ ഇന്നാളില്‍ ഉണ്ടായി. 3 ഇന്നാളില്‍ സ്വര്ഗ്ഗമന്നാ എങ്ങും വീണിടുന്നേ, എല്ലാ സഭകളോടും നിന് ദൂതു പോകുന്നേ; നിന് സത്യ സുവിശേഷം കേള്‍ക്കുന്നിടത്തെല്ലാം നിന് കൃപയിന് ആശ്വാസം ഒഴുകിടുന്നതാം. 4 ഈ സ്വസ്ഥനാളില് നിന്നും കൃപ ലഭിച്ചു നാം വിശുദ്ധാത്മാക്കളോടു സംസര്‍ഗ്ഗം ചെയ്തിടാം; പിതാ കുമാരനെന്നും വിശുദ്ധാത്മാവിനും സഭയിന് നന്ദിയാലേ ശ്രേയസ്സുണ്ടാകണം. |
Malayalam Christian Songs > ആ >