ആശ്രിതവത്സലനേശുമഹേശനേ! ശാശ്വതമേ തിരുനാമം (2) ശാശ്വതമേ തിരുനാമം 1 നിന്‍ മുഖകാന്തി എന്നില്‍ നീ ചിന്തി (2) കന്മഷമാകെയകറ്റിയെന്‍ നായകാ! നന്മ വളര്‍ത്തണമെന്നും (2) (ആശ്രിത..) 2 പാവന ഹൃദയം ഏകുക സദയം (2) കേവലം ലോകസുഖങ്ങള്‍ വെടിഞ്ഞു ഞാന്‍ താവക തൃപ്പാദം ചേരാന്‍ (2) (ആശ്രിത..) 3 ക്ഷണികമാണുലകിന്‍ മഹിമകളറികില്‍ (2) അനുദിനം നിന്‍ പദതാരിണ നിറയുകില്‍ അനന്ത സന്തോഷമുണ്ടൊടുവില്‍ (2) (ആശ്രിത..) 4 വരുന്നു ഞാന്‍ തനിയെ എനിക്ക് നീ മതിയേ (2) കരുണയിന്‍ കാതലേ! വെടിയരുതഗതിയെ തിരുകൃപ തരണമെന്‍ പതിയേ! (2) |
Malayalam Christian Songs > ആ >