പല്ലവി ആശിഷമരുളേണമേ - യേശുമഹേശാ ആശിഷമരുളേണമേ ചരണങ്ങള്‍ 1 ആശയോടിതാ നിന്‍റെ ദാസരാമടിയങ്ങള്‍ ഈശനേ തിരുപ്പാദെ ആശയായ് വന്നീടുന്നേ (ആശിഷ..) 2 രണ്ടോ മൂന്നോ പേര്‍ നിന്‍റെ നാമത്തില്‍ കൂടീടുകില്‍ വന്നീടുമവര്‍ മദ്ധ്യേയെന്നുര ചെയ്തവനേ (ആശിഷ..) 3 ശുദ്ധഹൃദയം തന്നില്‍ വാണീടും പരമേശാ! ഏകണം പരിശുദ്ധ മാനസം അടിയാര്‍ക്കു (ആശിഷ..) 4 തന്നെത്താന്‍ ഞങ്ങള്‍ക്കായി ഏല്പിച്ച - പ്രേമകാന്താ! അരുളേണം സ്വയയാഗമാത്മാവീയടിയാര്‍ക്കു (ആശിഷ..) |
Malayalam Christian Songs > ആ >