ആശിഷമാരിയുണ്ടാകും ആനന്ദ വാഗ്ദത്തമേ, മേല്‍ നിന്നു രക്ഷകന്‍ നല്‍കും ആശ്വാസകാലങ്ങളെ ആശിഷമാരി ആശിഷം പെയ്യേണമേ, കൃപകള്‍ വീഴുന്നു ചാറി വന്മഴ താ ദൈവമേ. 1 ആശിഷമാരിയുണ്ടാകും വീണ്ടും നല്ലുണര്‍വുണ്ടാം, കുന്നു, പള്ളങ്ങളിന്മേലും കേള്‍ വന്മഴയിന്‍ സ്വരം - (ആശിഷ..) 2 ആശിഷമാരിയുണ്ടാകും ഹാ കര്‍ത്താ ഞങ്ങള്‍ക്കും താ, ഇപ്പോള്‍ നിന്‍ വാക്കിന്‍ പ്രകാരം നല്‍വരം തന്നീടുക - (ആശിഷ..) 3 ആശിഷമാരിയുണ്ടാകും എത്ര നന്നിന്നു പെയ്കില്‍, പുത്രന്‍റെ പേരില്‍ തന്നാലും ദൈവമേ ഇന്നേരത്തില്‍ - (ആശിഷ..) |
Malayalam Christian Songs > ആ >