ആശാ ദീപം കാണുന്നു ഞാന്‍ നാഥാ നിന്നെ തേടുന്നു ഞാന്‍ കണ്ണീര്‍ കണങ്ങള്‍ കൈക്കൊള്ളണെ നീ കരുണാര്‍ദ്രനേശു ദേവാ (ആശാ..) 1 പാരിന്‍റെ നാഥാ പാപങ്ങളെല്ലാം നീ വീണ്ടെടുക്കുന്നു ക്രൂശില്‍ നേരിന്‍റെ താതാ നീയാണു നിത്യം.. നീ ചൊന്ന വാക്കുകള്‍ സത്യം സാരോപദേശങ്ങള്‍ പെയ്യും സൂര്യോദയത്തിന്‍റെ കാന്തി ഇരുളില്‍ പടരും പരിപാവനമായ് (ആശാ..) 2 മണിമേടയില്ല മലര്‍ശയ്യയില്ല സര്‍വ്വേശപുത്രന്‍റെ മുന്നില്‍ ആലംബമില്ലാതലയുന്ന നേരം നീ തന്നെ മനസ്സിന്‍റെ ശാന്തി ശാരോനിലെ പൂവ് പോലെ ജീവന്‍റെ വാടാത്ത പുഷ്പം പ്രിയമായ് മനസ്സില്‍ കണി കാണുകയായ് (ആശാ..) |
Malayalam Christian Songs > ആ >