ആരൊക്കെ എന്നെ പിരിഞ്ഞാലും ആരൊക്കെ തള്ളിപ്പറഞ്ഞാലും അമ്മയെപ്പോലെന്നെ സ്നേഹിക്കുവാന്‍ അരികത്തിരുന്നെന്നെ താലോലിക്കാന്‍ ദൈവമെന്‍ കൂടെയുണ്ട് (2) (ആരൊക്കെ..) 1 ആരൊക്കെ എന്നില്‍ നിന്നകന്നാലും ആരൊക്കെ എന്നെ വെറുത്താലും അമ്മയെപ്പോലെനിക്കുമ്മയേകാന് മാറോടണച്ചെന്നെ ഓമനിക്കാന്‍ ദൈവമെന്‍ കൂടെയുണ്ട് (2) (ആരൊക്കെ..) 2 ആരൊക്കെ എന്നെ മറന്നാലും ആരൊക്കെ കുറ്റം വിധിച്ചാലും അമ്മയെപ്പോലെന്നെ തോളിലേറ്റാന്‍ ആരീരം പാടിയുറക്കീടുവാന്‍ ദൈവമെന്‍ കൂടെയുണ്ട് (2) (ആരൊക്കെ..) Malayalam christian song 'aarokke enne pirinjaalum aarokke thalli paranjaalum' from album 'Aaba Daivam' sung by Sujatha |
Malayalam Christian Songs > ആ >