ആരാധിപ്പാന്‍ നമുക്ക് കാരണമുണ്ട് കൈ കൊട്ടിപ്പാടാനേറെ കാരണമുണ്ട് (2) ഹല്ലേലുയാ ഹല്ലേലുയാ നമ്മുടേശു ജീവിക്കുന്നു (2) 1 ഉന്നത വിളിയാല്‍ വിളിച്ചു എന്നെ ചോദിച്ചതും ഉള്ളില്‍ പോലും നിനച്ചതല്ല (2) ദയ തോന്നി എന്‍റെ മേല്‍ ചൊരിഞ്ഞതല്ലേ ആയുസ്സെല്ലാം നിനക്കായ് നല്‍കിടുന്നു (2) (ഹല്ലേലുയാ..) 2 കാലുകളേറെക്കുറേ വഴുതിപ്പോയി ഒരിക്കലും ഉയരില്ല എന്നു നിനച്ചു (2) എന്‍റെ നിനവുകള്‍ ദൈവം മാറ്റിയെഴുതി പിന്നെ കാല്‍ വഴുതുവാന്‍ ഇട വന്നില്ല (2) (ഹല്ലേലുയാ..) 3 ഉറ്റോരും ഉടയോരും തള്ളിക്കളഞ്ഞു കുറ്റം മാത്രം പറഞ്ഞു രസിച്ചപ്പോഴും (2) നീ മാത്രമാണെന്നെ ഉയര്‍ത്തിയത് സന്തോഷത്തോടെ ഞാന്‍ ആരാധിക്കുന്നു (2) (ഹല്ലേലുയാ..) |
Malayalam Christian Songs > ആ >