ആരാധിക്കുമ്പോള്‍ വിടുതല്‍ ആരാധിക്കുമ്പോള്‍ സൌഖ്യം (2) ദേഹം ദേഹി ആത്മാവില്‍ സമാധാന സന്തോഷം ദാനമായ് നാഥന്‍ നല്‍കീടും (2) പ്രാര്‍ത്ഥിക്കാം ആത്മാവില്‍ ആരാധിക്കാം കര്‍ത്തനെ നല്ലവന്‍ അവന്‍ വല്ലഭന്‍ (2) വിടുതല്‍ എന്നും പ്രാപിക്കാം (2) 1 യാചിപ്പിന്‍ എന്നാല്‍ ലഭിക്കും അന്വേഷിപ്പിന്‍ കണ്ടെത്തും (2) മുട്ടുവിന്‍ തുറക്കും സ്വര്‍ഗ്ഗത്തിന്‍ കലവറ പ്രാപിക്കാം എത്രയും നന്മകള്‍ (2) (പ്രാര്‍ത്ഥിക്കാം..) 2 മടുത്തു പോകാതെ പ്രാര്‍ത്ഥിക്കാം വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കാം (2) നീതിമാന്‍റെ പ്രാര്‍ത്ഥന ശ്രദ്ധയുള്ള പ്രാര്‍ത്ഥന ഫലിക്കും രോഗിക്ക് സൌഖ്യമായ് (2) (പ്രാര്‍ത്ഥിക്കാം..) |
Malayalam Christian Songs > ആ >