Malayalam Christian Songs‎ > ‎‎ > ‎

ആരാധനയ്ക്കേറ്റം യോഗ്യനായവനേ അനശ്വരനായ തമ്പുരാനേ


ആരാധനയ്ക്കേറ്റം യോഗ്യനായവനേ
അനശ്വരനായ തമ്പുരാനേ (2)
അങ്ങേ സന്നിധിയില്‍ അര്‍പ്പിക്കുന്നീ കാഴ്ചകള്‍ (2) 
അവിരാമം ഞങ്ങള്‍ പാടാം
ആരാധനാ ആരാധനാ നാഥാ ആരാധന (2)
                        1
ഈ തിരുവോസ്തിയില്‍ കാണുന്നു ഞാന്‍ 
ഈശോയേ നിന്‍ ദിവ്യരൂപം (2)
ഈ കൊച്ചു ജീവിതം ഏകുന്നു ഞാന്‍ 
ഈ ബലിവേദിയില്‍ എന്നും (2)
അതിമോദം ഞങ്ങള്‍ പാടാം
ആരാധനാ ആരാധനാ നാഥാ ആരാധന (2)
                        2
ഈ നിമിഷം നിനക്കേകിടാനായ് 
എന്‍ കയ്യില്‍ ഇല്ലൊന്നും നാഥാ (2)
പാപവും എന്നുടെ ദുഃഖങ്ങളും 
തിരുമുമ്പിലേകുന്നു നാഥാ (2)
അതിമോദം ഞങ്ങള്‍ പാടാം
ആരാധനാ ആരാധനാ നാഥാ ആരാധന (2) (ആരാധനയ്ക്കേറ്റം..)

Comments