Malayalam Christian Songs‎ > ‎‎ > ‎

ആരാധന ആരാധന ആരാധാന ആരാധന

ആരാധന ആരാധന ആരാധാന ആരാധന (2)
അബ്രഹാമിന്‍ നാഥനാരാധന
യാക്കൊബിന്‍ ദൈവമേ ആരാധന
യിസഹാക്കിന്‍ ഇടയനേ ആരാധന
യിസ്രായേലിന്‍ രാജനേ ആരാധന (ആരാധന..)

ആത്മാവിലായിരം മുറിവുണങ്ങീടും
ആത്മീയ നിമിഷമീ ആരാധന
ആത്മ ശരീര വിശുദ്ധി നല്‍കും
അനുഗ്രഹ നിമിഷമീ ആരാധന (ആരാധന..)

തുന്‍പങ്ങളെല്ലാം മാറ്റുന്ന ദൈവം
അണയുന്ന നിമിഷമീ ആരാധന
അലറുന്ന സാത്താനെ ആട്ടിയകറ്റുന്ന
അഭിഷേക നിമിഷമീ ആരാധന (ആരാധന..)

Comments