Malayalam Christian Songs‎ > ‎‎ > ‎

ആര്‍പ്പിന്‍ നാദം ഉയരുന്നിതാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ


ആര്‍പ്പിന്‍ നാദം ഉയരുന്നിതാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ 
മഹത്വത്തിന്‍ രാജന്‍ എഴുന്നള്ളുന്നു കൊയ്ത്തിന്‍റെ അധിപനവന്‍ (2)

പോയീടാം വന്‍ കൊയ്ത്തിനായ് വിളഞ്ഞ വയലുകളില്‍ 
നേടീടാന്‍ ഈ ലോകത്തേക്കാള്‍ വിലയേറുമാത്മാവിനെ (2)
                                  1
ഇരുളേറുന്നു പാരിടത്തില്‍ ഇല്ലിനി നാളധികം 
ഇത്തിരി വെട്ടം പകര്‍ന്നീടാന്‍ ഇതാ ഞാന്‍ അയയ്ക്കണമേ (2) (പോയീടാം..)
                                  2
ആരെ ഞാന്‍ അയയ്ക്കേണ്ടൂ? ആരിനി പോയീടും? 
അരുമനാഥാ നിന്‍ ഇമ്പസ്വരം മുഴങ്ങുന്നെന്‍ കാതുകളില്‍ (2) (പോയീടാം..)
                                  3
ഒരു നാളില്‍ നിന്‍ സന്നിധിയില്‍ വരുമേ അന്നടിയാര്‍ 
ഒഴിഞ്ഞ കൈകളുമായ് നില്‍പ്പാന്‍ ഇടയായ് തീരരുതേ (2) (പോയീടാം..)

Lyrics & Music: ജോര്‍ജ്‌ കോശി മൈലപ്ര
Comments