Malayalam Christian Songs‎ > ‎‎ > ‎

ആനന്ദം ആനന്ദം എന്തോരാനന്ദം വര്‍ണ്ണിപ്പാനാവില്ലേ

ആനന്ദം ആനന്ദം എന്തോരാനന്ദം വര്‍ണ്ണിപ്പാനാവില്ലേ (2)
രാജാധി രാജനെന്‍ പാപത്തെയെല്ലാം ക്ഷെമിച്ചതിന്നാലെ (2)
                                                1
പാടീടാം സാനന്ദം കര്‍ത്താധി കര്‍ത്തനെ താണു വണങ്ങിടാം (2)
മോടി വെടിഞ്ഞെന്നെ തേടി വന്നോനാം നാഥനെ പുകഴ്ത്തിടാം (2) (ആനന്ദം..) 
                                                2
പാപങ്ങള്‍ ശാപങ്ങള്‍ കോപങ്ങളെല്ലാം പരിഹരിച്ചേശു (2)
പാരിതില്‍ എന്നെ പാലിക്കും പരന്‍ പരമാനന്ദത്താല്‍ (2) (ആനന്ദം..)
                                                3
ലോകത്തിന്‍ ധനമോ ജീവിത സുഖമോ ആനന്ദമേകില്ലേ (2)
ദേവാധി ദേവന്‍ തന്‍ സാന്നിധ്യമെന്നില്‍ ആനന്ദമേകിടുന്നേ (2) (ആനന്ദം..)
                                                4
കാന്തനവന്‍ തന്‍റെ ആഗമനം ഓര്‍ത്തു കാലം കഴിച്ചിടുന്നേ (2)
കാന്തനെ കാണുവാന്‍ പ്രിയനെ മുത്തുവാന്‍ ഉള്ളം കൊതിച്ചിടുന്നേ (2) (ആനന്ദം..)


Comments