ആനന്ദ ദൈവസ്നേഹമേ, നീ എന്‍റെ ഉള്ളില്‍ പൂര്‍ണ്ണമേ വാഴുന്നതേതുനാള്‍? ഈ സ്നേഹ നന്ദി പൂണ്ടിട്ടു ഞാന്‍ ദാഹിച്ചാലസ്യപ്പെട്ടു ചാകുന്നു നാള്‍ക്കുനാള്‍ 1 പാതാളം ചാവും ഇപ്പുറം, നിന്‍ ശക്തി പോയതപ്പുറം ദൈവീക സ്നേഹമേ; സ്വര്‍ദൂത ശ്രേഷ്ഠ സംഘവും കണ്ടില്ല നിന്‍ വലിപ്പവും, അഗാധ സ്നേഹമേ 2 ആദ്യന്തം അറ്റ സ്നേഹമേ, ഗ്രഹിപ്പതും അസാദ്ധ്യമേ ഈ അല്പനാം എന്നാല്‍ കാഠിന്യം ഉള്ള എന്‍ നെഞ്ചില്‍ നിന്‍ സ്വന്ത ശക്തി തോന്നുകില്‍ വിശേഷ ഭാഗ്യമേ |
Malayalam Christian Songs > ആ >