Malayalam Christian Songs‎ > ‎‎ > ‎

ആലെലൂ ആലെലൂ യേശുനാഥനേ - മനുവേലെ സ്വാമിന്‍


                            പല്ലവി
ആലെലൂ ആലെലൂ യേശുനാഥനേ - മനുവേലെ സ്വാമിന്‍
ആലെലൂ ആലെലൂ യേശുനാഥനേ
                        അനുപല്ലവി
ആലെലൂ ആലെലൂ-മാലൊഴിച്ചീടുവാന്‍
ആലോചിച്ചീലോകെ വന്ന കൃപാലുവേ - (ആലെലൂ..)
                                  1
ആലോകെ മാലാഖമാര്‍ സ്തുതിച്ചെന്നും - സൃഷ്ടിരക്ഷകളാദി നിന്‍
വേലകള്‍മൂലമെ ആര്‍ത്തുപാര്‍ത്തെന്നും - പുഷ്ടമോദമോടെ സര്‍വ്വം
മേലങ്ങു ചാലവേ - ചേര്‍ത്തുവെച്ചിങ്ങൊരു
ബാലന്‍റെ കോലത്തില്‍ - മര്‍ത്യനായ് വന്നു നീ - (ആലെലൂ..)
                                  2
മാനുഷര്‍ ജ്ഞാനത്തോടെ നടന്നിടാന്‍ - മാനസേ കരുതി ഭവാന്‍
ജ്ഞാനവചസ്സുകള്‍ ദാനം ചെയ്ത പിന്‍ - വിനയാദി ധരിച്ചിഹ
വാനവന്‍ സീനായില്‍ - മാനുഷര്‍ക്കേകിയ
ജ്ഞാനപ്രമാണം നി-വൃത്തി വരുത്തി നീ - (ആലെലൂ..)
                                  3
ലോകദുഷ്കൃത ശോകപാപങ്ങള്‍ - അകതാരില്‍ സ്വാമിഭവന്‍
ദേഹത്തിലും കൊണ്ടു യാഗം ചെയ്തിങ്ങു - മഹാഖേദത്തോടെ ഭവാന്‍
ഗോല്‍ഗോഥയില്‍ - ക്രൂശില്‍ - ചാകുവാനും രക്ഷ
നല്‍കുവാനും തിരുസ്നേഹമായി ചിത്രം - (ആലെലൂ..)
                                  4
സര്‍വരും തീവ്രമായ്‌ ഓടി വന്നിടാന്‍ - കൃപയോട് പാപികളെ
ദേവാ നീ താല്പര്യമായ്‌ വിളിച്ചതാല്‍ - പാപി ഓടി വന്നിടുന്നേന്‍
ദേവന്നും സര്‍വ മ-ര്‍ത്യര്‍ക്കും മദ്ധ്യസ്ഥനേ
സര്‍വനാളും സ്തോത്രം-കര്‍ത്തനുണ്ടാകണം - (ആലെലൂ..)
By മോശ വത്സലം ശാസ്ത്രിയാര്‍

Comments