Malayalam Christian Songs‎ > ‎‎ > ‎

ആലയമണി മുഴങ്ങുമ്പോള്‍


ആലയമണി മുഴങ്ങുമ്പോള്‍ നിന്‍റെ വിളി ഞാന്‍ കേള്‍ക്കും 
ആയിരം സ്തുതിഗീതങ്ങള്‍ പാടുവാന്‍ ഞാന്‍ വെമ്പും
ആലേലൂയാ ആലേലൂയാ
ആര്‍ദ്രമായ് എന്‍ മനം ആര്‍ത്തു പാടും (ആലയമണി..)
                                1
മനിതമനസ്സുകളില്‍ ശാന്തിദൂതുമായ്‌
സ്നേഹദീപ്തിപ്രഭ ചൊരിഞ്ഞ സ്നേഹഗായകാ (2)
മാംസമായ്‌ രക്തമായ്‌ ഞങ്ങള്‍ ഭുജിക്കുമ്പോള്‍
ഏഴയാം അടിയരില്‍ നീ വസിക്കേണമേ (ആലയമണി..)
                                2
അരുണകിരണവുമായ്‌ ആത്മവേദിയില്‍
അനുദിനവും അഴലകറ്റും ആത്മസ്നേഹിതാ (2)
ബലിയായ് വേദിയില്‍ വയ്ക്കുവാനെന്‍റെയീ
ബലഹീനമാകുമീ ജീവിതം മാത്രം (ആലയമണി..)

Lyrics & Music: സജി ലൂക്കോസ്

Comments