Malayalam Christian Songs‎ > ‎‎ > ‎

ആകാശ മേഘങ്ങള്‍ വാഹനമാക്കി മടങ്ങിവരും കാലമായോ?

ആകാശ മേഘങ്ങള്‍ വാഹനമാക്കി
മടങ്ങിവരും കാലമായോ?
രാജാധി രാജാ മനുവേലാ (ആകാശ..)
തമസ്സിന്‍ കാലം കഴിയാനിനിയും
താമസമെന്തേ നാഥാ (2) (ആകാശ..)
                    1
എന്‍ ജീവിതമാം ഈ മരു യാത്രയില്‍
തണലായ്‌ നീയാണെന്‍ യേശുവേ (2)
കനിവായ് കരുതും എനിക്കായ് എന്‍ ദൈവമേ
നിനക്കായ്‌ സ്തുതിപാടും സ്നേഹമേ (2) (ആകാശ..)
                    2
നിന്‍ തിരു വചനം കാലിനു ദീപവും
പാതയിലെന്നും പ്രകാശവും (2)
കൃപയേകണമേ നേര്‍ വഴി പോകുവാന്‍
അഭയം നീയാണെന്‍ യേശുവേ (2) (ആകാശ..)
Comments